Posts

മാറ്റങ്ങൾക്കിടയിൽ പത്രവായന

Image
    ബുദ്ധി എന്നുള്ളത് മനുഷ്യനേയും മൃഗങ്ങളേയും തമ്മിൽ വേർതിരിക്കുന്ന ഒരു അതിർവരമ്പാണ്. തങ്ങൾക്ക് കിട്ടിയ ബുദ്ധിശക്തികൾ എല്ലാ മനുഷ്യരും വേണ്ട വിധം ഉപയോഗിക്കുന്നുണ്ടോ എന്നുള്ളത് പ്രസക്തമായ ഒരു ചോദ്യമാണ് കാരണം പല മനുഷ്യർക്കും ഇപ്പോഴും മൃഗത്തിന്റെ തോലിൽ നിന്ന് രക്ഷപെടാൻ സാധിച്ചിട്ടില്ല ,  ബുദ്ധിശക്തിയാകുന്ന ആയുധത്തെ മൂർച്ചപ്പെടുത്തി അവർ ആ മൃഗത്തോൽ പൊളിച്ചു നീക്കാൻ പരിശ്രമിച്ചിട്ടില്ല എന്നത് തന്നെയാണ് വാസ്തവം. ഒരുവന്റെ ബുദ്ധിശക്തി വളരുവാനും കാഴ്ചപ്പാടുകൾ വികസിക്കുവാനും അവൻ നേടുന്ന അറിവുകൾ ഒരു മഹത്തായ പങ്ക് വഹിക്കുന്നുണ്ട്. നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ ,  വാർത്തകൾ ,  എല്ലാറ്റിനേയും കുറിച് നാം നേടുന്ന അറിവുകൾ നമ്മുടെ നമ്മുടെ ചിന്താശക്തിയെയും ബുദ്ധിശക്തിയേയും വർധിപ്പിക്കും. ഈ വാർത്തകളും സംഭവങ്ങളുടെ വിവരങ്ങളും പല പ്രധാനപ്പെട്ട തീരുമാനങ്ങളിലേക്കെത്താനും നമ്മേ സഹായിക്കും. അതുകൊണ്ട് തന്നെയാണ് സുതാര്യമായ വാർത്താവിനിമയം എന്നത് ജനാധിപത്യ രാജ്യങ്ങളുടെ അടിത്തറയായി മാറിയത്. യുദ്ധങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ ഭൂതകാലത്ത് ചുറ്റും നടക്കുന്നത് കൃത്യമായി അറിയേണ്ടത് മനുഷ്യരുടെ അവകാശമാണ് എന്ന് ആദ്യം ചിന്തി