മാറ്റങ്ങൾക്കിടയിൽ പത്രവായന

 


 ബുദ്ധി എന്നുള്ളത് മനുഷ്യനേയും മൃഗങ്ങളേയും തമ്മിൽ വേർതിരിക്കുന്ന ഒരു അതിർവരമ്പാണ്. തങ്ങൾക്ക് കിട്ടിയ ബുദ്ധിശക്തികൾ എല്ലാ മനുഷ്യരും വേണ്ട വിധം ഉപയോഗിക്കുന്നുണ്ടോ എന്നുള്ളത് പ്രസക്തമായ ഒരു ചോദ്യമാണ് കാരണം പല മനുഷ്യർക്കും ഇപ്പോഴും മൃഗത്തിന്റെ തോലിൽ നിന്ന് രക്ഷപെടാൻ സാധിച്ചിട്ടില്ലബുദ്ധിശക്തിയാകുന്ന ആയുധത്തെ മൂർച്ചപ്പെടുത്തി അവർ ആ മൃഗത്തോൽ പൊളിച്ചു നീക്കാൻ പരിശ്രമിച്ചിട്ടില്ല എന്നത് തന്നെയാണ് വാസ്തവം. ഒരുവന്റെ ബുദ്ധിശക്തി വളരുവാനും കാഴ്ചപ്പാടുകൾ വികസിക്കുവാനും അവൻ നേടുന്ന അറിവുകൾ ഒരു മഹത്തായ പങ്ക് വഹിക്കുന്നുണ്ട്. നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾവാർത്തകൾഎല്ലാറ്റിനേയും കുറിച് നാം നേടുന്ന അറിവുകൾ നമ്മുടെ നമ്മുടെ ചിന്താശക്തിയെയും ബുദ്ധിശക്തിയേയും വർധിപ്പിക്കും. ഈ വാർത്തകളും സംഭവങ്ങളുടെ വിവരങ്ങളും പല പ്രധാനപ്പെട്ട തീരുമാനങ്ങളിലേക്കെത്താനും നമ്മേ സഹായിക്കും. അതുകൊണ്ട് തന്നെയാണ് സുതാര്യമായ വാർത്താവിനിമയം എന്നത് ജനാധിപത്യ രാജ്യങ്ങളുടെ അടിത്തറയായി മാറിയത്.

യുദ്ധങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ ഭൂതകാലത്ത് ചുറ്റും നടക്കുന്നത് കൃത്യമായി അറിയേണ്ടത് മനുഷ്യരുടെ അവകാശമാണ് എന്ന് ആദ്യം ചിന്തിച്ച് തുടങ്ങിയത് റോമാക്കാരാണ് അതുകൊണ്ട് തന്നെയാണ് ലോകത്തിലെ ആദ്യത്തെ വാർത്ത പ്രസിദ്ധീകരണം എന്ന് പല ഗവേഷകരും കരുതുന്ന 'ദി അക്ട ഡിരുമ അവർ പുറത്തിറക്കുന്നത്. ഒരു പത്രപ്രസിദ്ധീകരണത്തിന്റെ പ്രാധാന്യം അന്ന് മനസിലാക്കിയ മനുഷ്യർ പിന്നീടങ്ങോട്ട് പത്രങ്ങളെ കൈവിട്ടില്ല. കാലങ്ങളും സാങ്കേതികവിദ്യകളുടെ വളർച്ചകളും താണ്ടി ഇന്നും പത്രങ്ങൾ നിലനിൽക്കുന്നു.

ഒരു കാലത്ത് ചുറ്റിനും എന്ത് നടക്കുന്നു എന്നറിയാൻ പത്രങ്ങൾ അനിവാര്യമായിരുന്നു. പലതരത്തിലുള്ള വാർത്തകൾ കൂട്ടി നിർമിച്ച് അതിരാവിലെ ആളുകളിലേക്കെത്തുന്ന പത്രങ്ങളായിരുന്നു ഒരിടയ്ക്ക് വാർത്തയുടെ ശ്രോതസ്സ് പിന്നീട് ടീവി ഇന്റർനെറ്റ്‌ എന്നിവയുടെ വരവോടെ പത്രങ്ങളുടെ പ്രശസ്തി കുറഞ്ഞെങ്കിലും പത്രങ്ങൾ ഇന്നും പലർക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.മുൻകാലത്ത് പത്രങ്ങൾ മാത്രം നൽകിയിരുന്ന അറിവുകൾ മറ്റു പല മാധ്യമങ്ങളിലൂടെയും ഇന്ന് നേടാൻ സാധിക്കും എന്ന നിലക്ക് പത്രങ്ങളുടെ ഇപ്പോഴുള്ള നിലനിൽപ്പ് പത്രവായന എന്ന സംസ്കാരത്തോടുള്ള വലിയ ഒരുകൂട്ടം ആളുകളുടെ ഇഷ്ടത്തെ ആണ് സൂചിപ്പിക്കുന്നത്. വായനപോലെ മനുഷ്യരുടെ ചിന്താശക്തിയെ വിക്സിപ്പിക്കുന്ന മറ്റൊരു പ്രവൃത്തി ഇല്ല. അതുകൊണ്ട് തന്നെ മുൻകാലത്ത് പത്രവായന പലവിധ ഗുണങ്ങൾ നൽകിയിരുന്ന ഒരു പ്രക്രിയ ആയിരുന്നു. അതിരാവിലെ വരുന്ന പത്രങ്ങളും അവയുടെ വായനയും പലരുടേയും ജീവിതത്തിന്റെ ഭാഗമായി. അങ്ങനെ പത്രവായന ഒരു സംസ്‍കാരമായി വളർന്നു.

പണ്ടത്തെ അപേക്ഷിച്ച് ഇന്ന് ആൾക്കാർക്ക് പത്രങ്ങളോടുള്ള താല്പര്യം കുറഞ്ഞിട്ടുണ്ട്ഇതിൽ കൂടുതൽ പേരും യുവാക്കളും കുട്ടികളും ആണ് എന്നാൽ പത്രവായനയെ സ്നേഹിച്ചിരുന്നവർ അതിലെ ഗുണങ്ങളെ മുന്നിൽ കണ്ട് തങ്ങളുടെ തങ്ങളുടെ മക്കളിലും ആ സ്നേഹത്തെ വളർത്തിയെടുക്കാൻ ഇന്നും ശ്രമിക്കുന്നു. ആ സ്നേഹം പത്രങ്ങളുടെ മരണമണി മുഴക്കാൻ വരുന്ന കാലത്തിനും മാറ്റത്തിനും ഇന്നും ഒരു തടസ്സമായി തുടരുന്നു.

ലോകത്തിലുണ്ടായ വികസനങ്ങൾ ഒരുവശത്തു പത്രങ്ങൾക്ക് വെല്ലുവിളി ആകുമ്പോൾ മറുവശത്ത് ഗുണങ്ങളും നൽകിയിട്ടുണ്ട്. ഇന്ന് വ്യത്യസ്ത സ്ഥാപനങ്ങൾ പ്രസിദ്ധീകരിക്കുന്ന പത്രങ്ങൾ ആർക്കും എളുപ്പമായി കൈക്കലാക്കാൻ പറ്റും. ഒരു നല്ല പ്രവണതയല്ലെങ്കിലും സ്വന്തം കാഴ്ചപ്പാടുകളോട് ഇണങ്ങി നിൽക്കുന്ന പത്രത്തെ ആർക്കും എളുപ്പം സ്വന്തമാക്കാൻ പറ്റുംഅതും താല്പര്യമുള്ള ഭാഷയിൽ. ഒരു തരം പത്രം ഒരാൾ വിചാരിച്ചാൽ അയാളുടെ കൈകളിലെത്തുന്നത് പത്രപ്രസിദ്ധികരണത്തോട് അനുബന്ധിച്ച് സൃഷ്ടികപ്പെട്ട തൊഴിലുകളുടെ വളർച്ച ആണ് കാണിക്കുന്നത്. പത്രങ്ങളെ അവ നിർമിക്കുന്ന സ്ഥാപങ്ങളിൽ നിന്ന് ജങ്ങളുടെ കൈകളിൽ എത്തിക്കുന്നതിനു വലിയ ഒരു പങ്ക് വഹിക്കുന്നത് ഏജന്റുകളാണ്. ഒരു പ്രദേശത്തുള്ള മുഴുവൻ ആളുകളുടെ കൈയിൽ പത്രമെത്തിക്കുക എന്നതാണ് ഒരു പത്രം ഏജന്റിന്റെ ചുമതല. ആളുകൾ ആഗ്രഹിക്കുന്ന ഭാഷയിലുള്ളപല തരത്തിലുള്ള പത്രങ്ങൾ അവരിലെത്തിക്കാൻ ത്രാണി ഉള്ളവരാണ് ഇന്നത്തെ കാലത്തെ ഏജന്റുകൾ. പത്രങ്ങൾ ഉള്ളയിടത്തോളം കാലം പത്ര ഏജന്റുകളും നിലനിൽക്കും.

പിൽകാലത്തെ അപേക്ഷിച്ച് പത്ര ഏജന്റുകൾ നേരിടുന്ന ഒരു വലിയ ബുദ്ധിമുട്ടാണ് വിവിധ തരത്തിലുള്ള ഭാഷകളിലുള്ള പത്രങ്ങൾ വായനക്കാരിൽ എത്തിക്കുന്നതും അതിൽ നിന്ന് ലഭിക്കുന്ന വരുമാന കണക്കുകൾ കൈകാര്യം ചെയ്യുന്നതും. ഒരു ഏജന്റ് തന്നെ പല സ്ഥാപനങ്ങളുടെയും പത്രം വിതരണം ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ വരുമാന കണക്കുകൾ കാര്യക്ഷമതയോട് നോക്കുക എന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യം ആണ്. ഈ ഒരു ബുദ്ധിമുട്ട് ഏജന്റുകൾക്ക് അവരുടെ കച്ചവടം ബഹുലീകരിക്കുന്നതിന് ഒരു തടസ്സം ആണ്.

പത്ര ഏജന്റുകളുടെ ഈ ബുദ്ധിമുട്ടിന് ഒരു അറുതി എന്നോണം ഫ്ലമിങ് ടെക്‌നോ സൊല്യൂഷൻസ് നിർമിച്ചെടുത്ത ഒരു സംവിധാനം ആണ്  'ന്യൂസ്പേപ്പർ ബില്ലിംഗ് ആപ്പ് '. ഒരു വെബ് ആപ്ലിക്കേഷനായി പ്രവർത്തിക്കുന്ന ഈ സംവിധാനം പത്ര ഏജന്റുകളെ ഉപഭോക്താക്കളുടെ ബില്ലുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കും. ബില്ലുകളും കണക്കുകളും കൈകാര്യം ചെയുന്നതെളുപ്പമാകുന്നതിലൂടെ ഏജന്റുകൾക്ക് കൂടുതൽ തരത്തിലുള്ള പത്രങ്ങൾ ആളുകളിലേക്ക് എത്തിക്കാൻ സാധിക്കും അത് സ്വാഭാവികമായും അവരുടെ കച്ചവടം വലുതാക്കുകയും വർധിപ്പിക്കുകയു ചെയ്യും.

പത്ര വായന എന്ന സംസ്കാരം നില നിർത്തുക എന്നുള്ളത് പല ആളുകളുടെയും ആവശ്യമാണ്എന്നാൽ ഈ ആവശ്യം ഇന്ന് കാലാനുസൃതമായ മാറ്റം എന്ന വസ്തുതയോട് നിലനിൽപ്പിനായി സ്ഥിരം പോരിലാണ്. ഈ പോരിൽ പത്രവായനയ്ക്ക് ഫ്ലമിങ് നൽകുന്ന ഊർജമാണ്  'ന്യൂസ്‌ പേപ്പർ ബില്ലിംഗ് ആപ്പ്. ഈ ഊർജം പത്രവായനയെ നാളുകൾക്കപ്പുറവും തലയെടുപ്പോടെ ഉറച്ചു നിൽക്കാൻ പ്രാപ്തമാക്കുന്ന ഒന്നായിരിക്കും.

                                                                                                                                   Sajay Kurup

Comments